സൗദിയിൽ അമിത നിരക്ക് ഈടാക്കുന്നത് തടയാൻ കർശന പരിശോധന.
റിയാദ്: സാധനങ്ങളുടെ വിലകൾ നിയന്ത്രണത്തിലാണെന്നും ഉപഭോക്താക്കളിൽ നിന്ന് അമിത വില ഈടാക്കുന്നില്ലെന്നും ഉറപ്പാക്കാൻ വാണിജ്യ മന്ത്രാലയത്തിന്റെ പരിശോധന. രാജ്യത്തെ മുഴുവൻ പ്രദേശങ്ങളിലും ഇന്ന് പരിശോധനകൾ നടന്നു.
എല്ലാ മൊത്ത, ചില്ലറ വ്യാപാര സ്റ്റോറുകളും കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച അംഗീകൃത പ്രിവന്റീവ് പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്ന് ടീമുകൾ ഉറപ്പാക്കും.
പകർച്ചവ്യാധിയെത്തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതിനെത്തുടർന്ന് ഞായറാഴ്ച മുതൽ രാജ്യത്തുടനീളം ബിസിനസ്സ് പ്രവർത്തനങ്ങൾ ആരംഭിച്ചതിന്റെ പാശ്ചാതലത്തിലാണ് ഇത്.
പരിശോധനാ സംഘങ്ങൾ ഇലക്ട്രോണിക് വില നിരീക്ഷണ സംവിധാനത്തിലൂടെ സാധനങ്ങളുടെ വില നിരീക്ഷിക്കുകയും, അധിക വില ഈടാക്കുന്നവർക്ക് പിഴ ചുമത്തുകയും ചെയ്യും. അമിത വില ഈടാക്കുന്നവർക്കെതിരെ ഉടൻ പിഴ ചുമത്താൻ ടീമുകൾക്ക് അധികാരമുണ്ടെന്ന് സൗദി പ്രസ് ഏജൻസി (എസ്പിഎ) അറിയിച്ചു.
മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ ആപ് വഴിയോ 1900 എന്ന നമ്പർ വഴിയോ ഇതു സംബന്ധിച്ച പരാതികൾ ഇരുപത്തിനാല് മണിക്കൂറും സ്വീകരിക്കുമെന്നും നിയമ ലംഘനങ്ങൾക്കെതിരെ പരാതികൾ നൽകാനും വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടു. വാണിജ്യ മന്ത്രാലയത്തിന്റെ ആപ് Https://mci.gov.sa/C-app ഈ ലിങ്ക് വഴിയും ഗൂഗിൾ പ്ലേ സ്റ്റോർ വഴിയും ആപ്പിൾ സ്റ്റോർ വഴിയും ഡൗൺലോഡ് ചെയ്യാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa