ജിദ്ദ എയർപോർട്ടിനകത്ത് സൗജന്യ ഓട്ടോമേറ്റഡ് ട്രെയിൻ സർവീസ് ആരംഭിച്ചു
ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ന്യൂ ടെർമിനൽ നമ്പർ 1 നുള്ളിൽ യാത്രക്കാർക്ക് സഞ്ചരിക്കുന്നതിനായി സൗജന്യ ഓട്ടോമേറ്റഡ് ട്രെയിൻ സർവീസ് ആരംഭിച്ചു. ഇത്തരത്തിൽ ഒരു സർവീസ് സൗദിയിൽ ആദ്യമായിട്ടാണു നടപ്പിലാക്കുന്നത്.
ചെക്ക്-ഇൻ സോണിൽ നിന്ന് ഇൻ്റർനാഷണൽ ട്രാവൽ ലോഞ്ചിലേക്കും തിരിച്ചും യാത്രക്കാരെ എത്തിക്കുന്നതിനാണു നിലവിൽ ട്രെയിൻ സർവീസ് ഉള്ളത്.1000 മീറ്ററാണ് ഓട്ടോമേറ്റഡ് കൺവെയർ ട്രാക്കിന്റെ നീളം.
മണിക്കൂറിൽ 4000 യാത്രക്കാർക്ക് സേവനം ഉപയോഗിക്കാൻ സാധിക്കും. രണ്ട് സ്റ്റേഷനുകളും രണ്ട് ട്രാക്കുകളും ഉപയോഗപ്പെടുത്തി 10 കോച്ചുകളാണു സർവീസ് നടത്തുക. ഓരോ കോച്ചിലും 65 പേർക്ക് വീതം യാത്ര ചെയ്യാൻ സാധിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa