Monday, September 23, 2024
Saudi ArabiaTop Stories

സൗദിക്ക് നേരെ മിസൈലുകളും, ഡ്രോണുകളും ഉപയോഗിച്ച് നിരവധി ആക്രമണ ശ്രമങ്ങൾ; സൗദി സഖ്യ സേന തകർത്തു.

റിയാദ്: സൗദി അറേബ്യക്ക് നേരെ ഹൂത്തികളുടെ മിസൈൽ ആക്രമണം. റിയാദ്, നജ്‌റാൻ, ജിസാൻ എന്നീ നഗരങ്ങൾക്ക് നേരെയാണ് യെമനിൽ നിന്ന് ഹൂത്തി മിലീഷ്യകൾ മിസൈൽ തൊടുത്തി വിട്ടത്.

ഇന്ന് പുലർച്ചെ 4.45 നാണ് റിയാദ് ലക്ഷ്യമാക്കി ഹൂതികൾ മിസൈൽ തൊടുത്തുവിട്ടത്. റിയാദ് നഗരത്തിന്റെ വടക്കു ഭാഗത്ത് ആകാശത്ത് വെച്ച് തന്നെ മിസൈൽ സൗദി സൈന്യം തകർത്തു.

യമനിലെ സന്‍ആയില്‍ നിന്നാണ് റിയാദ് ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടതെന്ന് സഖ്യസേന വക്താവ് അറിയിച്ചു. മിസൈലിന്റെ അവശിഷ്ടങ്ങള്‍ ഒരു കെട്ടിടത്തില്‍ പതിച്ചെന്നും ആര്‍ക്കും പരിക്കേറ്റതായി വിവരമില്ലെന്നും അമേരിക്കന്‍ എംബസിയും അറിയിച്ചിരുന്നു.

ഇന്ന് പുലർച്ചെ തന്നെയാണ് നജ്‌റാനും, ജിസാനും ലക്ഷ്യമിട്ട് യെമനിലെ സആദയിൽ നിന്ന് ഹൂത്തികൾ ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ടത്. നജ്റാന് നേരെ വന്ന രണ്ടു മിസൈലുകളും, ജിസാന് നേരെ വന്ന ഒരു മിസൈലും സഖ്യസേന തകർത്തതായി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു.

തിങ്കളാഴ്ച രാത്രിയാണ് ബോംബുകള്‍ നിറച്ച എട്ട് ഡ്രോണുകള്‍ സൗദിയിലെ ജനവാസ കേന്ദ്രങ്ങൾക്ക് നേരെ ഹൂത്തികൾ അയച്ചത്. ഇതിനു ശേഷമായിരുന്നു മിസൈല്‍ ആക്രമണ ശ്രമം. എന്നാൽ എല്ലാ ശ്രമങ്ങളും ആകാശത്തുവെച്ച് തന്നെ സഖ്യ സേന തകർത്തു.

നിരപരാധികളായ സിവിലിയന്മാരെ ലക്ഷ്യമിട്ട് ഹൂത്തി ഭീകരര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സഖ്യസേന അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q