അവസാനം ട്രംപും പൊതുസ്ഥലത്ത് ആദ്യമായി മാസ്ക്ക് ധരിച്ചു; മാസ്ക്ക് ധരിച്ചതിനെക്കുറിച്ച് ട്രംപ് പ്രതികരിച്ചു
അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും പൊതുസ്ഥലത്ത് ആദ്യമായി മാസ്ക്ക് ധരിച്ചു. കൊറോണ വൈറസ് അമേരിക്കയിൽ എത്തിയതിനു ശേഷം ആദ്യമായാണു ട്രംപ് പൊതുസ്ഥലത്ത് മാസ്ക്ക് ധരിക്കുന്നത്.
വാൾട്ടർ റീഡ് മിലിറ്ററി ഹോസ്പിറ്റലിൽ പരിക്കേറ്റ സൈനികരെ സന്ദർശിക്കാനായി എത്തിയ സന്ദർഭത്തിലായിരുന്നു പ്രസിഡൻ്റ് ട്രംപ് കറുത്ത മാസ്ക്ക് അണിഞ്ഞത്.
നേരത്തെ പൊതു സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുന്ന സന്ദർഭങ്ങളിൽ ഒന്നും ട്രംപ് മാസ്ക്ക് ധരിക്കാറുണ്ടായിരുന്നില്ല എന്നത് വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു.
അതേ സമയം ഇപ്പോൾ പൊതുസ്ഥലത്ത് മാസ്ക്ക് ധരിച്ചതിനെ സംബന്ധിച്ച് ട്രംപ് പ്രതികരിച്ചു. താൻ മാസ്ക്കിനു എതിരല്ലെന്നും അതേ സമയം അത് ധരിക്കുന്നതിനു സ്ഥലവും കാലവുമെല്ലാം ഉണ്ടെന്നുമായിരുന്നു പ്രതികരണം.
അമേരിക്കയിലെ കൊറോണ രോഗികളുടെ എണ്ണം 33.5 ലക്ഷവും കവിഞ്ഞിട്ടുണ്ട്. ഇതിൽ 1,37,403 പേർ ഇതിനകം മരണപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa