ആശ്വാസം; സൗദിയിൽ കൊറോണ മരണ സംഖ്യ കുത്തനെ താഴ്ന്നു
ജിദ്ദ: സൗദിയിൽ കൊറോണ മരണ സംഖ്യ കുത്തനെ താഴ്ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊറോണ മൂലം 20 പേരാണു മരിച്ചത്. സമീപ കാലത്തെ സൗദിയിലെ മരണ നിരക്കുകളെ അപേക്ഷിച്ച് ഏറ്റവും താഴ്ന്ന മരണ സംഖ്യയാണു ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. സൗദിയിൽ ഇത് വരെ 2243 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.
പുതുതായി 2852 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 2,35,11 ആയി ഉയർന്നിട്ടുണ്ട്.
പുതുതായി 2704 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ഇത് വരെ രോഗം ഭേദമായവരുടെ ആകെ എണ്ണം 1,69,842 ആയി ഉയർന്നു. 63,026 കേസുകളാണു നിലവിൽ ആക്റ്റീവ് ആയിട്ടുള്ളത്. 2235 പേരാണു ഗുരുതരാവസ്ഥയിലുള്ളത്.
സൗദിയിലെ ആകെ കൊറോണ ബാധിതരിൽ 72.24 പേരും ഇതിനകം സുഖം പ്രാപിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ വിവിധ പട്ടണങ്ങളിലെ കൊറോണ ബാധിതരുടെ എണ്ണത്തിലും വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. റിയാദിലും ജിദ്ദയിലും യഥാക്രമം 258, 235 എന്നിങ്ങനെയാണു പുതിയ രോഗബാധിതരുടെ എണ്ണം.
ഉയർന്ന പനിയുണ്ടായിട്ടും അത് സാധാരണ പനിയാണെന്ന് പറഞ്ഞ് തത്മൻ ക്ളിനിക്കിൽ പോകാതിരുന്ന ഒരാൾ അവസാനം തൻ്റെ കുടുംബാംഗങ്ങൾക്ക് മുഴുവൻ വൈറസ് പകരാൻ ഇടയാകുകയും ഗുരുതരാവസ്ഥയിൽ കഴിയുകയുമാണെന്ന് ആരോഗ്യ മന്ത്രാലയം ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa