സൗദിയിൽ നിന്ന് വിദേശികൾ മൂന്ന് മാസങ്ങൾക്കുള്ളിൽ പോകാതിരുന്നാൽ പിന്നീട് മൂന്ന് വർഷത്തേക്ക് പോകാൻ സാധിക്കില്ലെന്ന പ്രചാരണം സൗദി എയർലൈൻസ് നിഷേധിച്ചു
ജിദ്ദ: മൂന്ന് മാസങ്ങൾക്കുള്ളിൽ വിദേശികൾ സൗദിയിൽ നിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാതിരുന്നാൽ പിന്നീട് മൂന്ന് വർഷത്തേക്ക് മടങ്ങാൻ സാധിക്കില്ലെന്ന തരത്തിലുള്ള പ്രചാരണം സൗദി എയർലൈൻസ് അധികൃതർ നിഷേധിച്ചു.

സൗദിയിൽ നിന്ന് മടങ്ങാൻ ഉദ്ദേശിക്കുന്ന വിദേശികൾക്ക് മൂന്ന് മാസം സമയം നിശ്ചയിക്കുകയാണെന്നും മൂന്ന് മാസം കഴിഞ്ഞാൽ പിന്നീട് മൂന്ന് വർഷത്തേക്ക് അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തലാക്കുമെന്നുമാണു വ്യാജ വാർത്ത പ്രചരിച്ചിട്ടുള്ളത്.
എന്നാൽ ഇത്തരത്തിലുള്ള ഒരു തീരുമാനവും ഉണ്ടായിട്ടില്ലെന്നും വ്യാജ വാർത്തകളെ വിശ്വസിക്കാതെ ഔദ്യോഗിക ചാനലുകളിൽ വരുന്ന വാർത്തകൾ മാത്രം സ്വീകരിക്കണമെന്നും സൗദി എയർലൈൻസ് അധികൃതർ പൊതു ജനങ്ങളോട് ആവശ്യപ്പെട്ടു.
കൊറോണ പശ്ചാത്തലത്തിൽ നിലവിൽ എല്ലാ രാജ്യങ്ങളിലുമുള്ള പൗരന്മാർക്ക് സ്വദേശങ്ങളിലേക്ക് മടങ്ങാനുള്ള അനുമതി സൗദി ഭരണകൂടം നൽകിയിട്ടുണ്ട്.

നിലവിൽ അവധിയിൽ നാട്ടിലുള്ളവർക്ക് സൗദിയിലേക്ക് മടങ്ങി വരവ് എപ്പോൾ ആരംഭിക്കുമെന്നതിനെ സംബന്ധിച്ചുള്ള ചോദ്യത്തിനു അത് സംബന്ധിച്ച പുതിയ തീരുമാനങ്ങൾ ഉണ്ടാകുന്ന പക്ഷം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ജവാസാത്തും അറിയിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa