സൂക്ഷിക്കുക: ഞായറാഴ്ച മുതൽ അനുമതി പത്രമില്ലാതെ പുണ്യ സ്ഥലങ്ങളിൽ പ്രവേശിച്ചാൽ പതിനായിരം റിയാൽ പിഴ
ജിദ്ദ: ജൂലൈ 19 ഞായറാഴ്ച മുതൽ അറഫ, മിന, മുസ്ദലിഫ തുടങ്ങിയ പുണ്യ സ്ഥലങ്ങളിലേക്ക് അനുമതി പത്രമില്ലാതെ പ്രവേശിക്കുന്നതിനു വിലക്ക് പ്രാബല്യത്തിൽ വരും.

നിയമം ലംഘകർക്ക് 10,000 റിയാൽ പിഴ ചുമത്തുമെന്നും നിയമ ലംഘനം ആവർത്തിച്ചാൽ പിഴ സംഖ്യ ഇരട്ടിയാക്കുമെന്നും അധികൃതർ ഓർമ്മപ്പെടുത്തി.
ഞായറാഴ്ച മുതൽ ദുൽഹിജ്ജ 12 വരെയായിരിക്കും പുണ്യ സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിനു വിലക്ക് നിലവിലുണ്ടാകുക. വിലക്ക് സ്വദേശികൾക്കും വിദേശികൾക്കും ഒരു പോലെ ബാധകമാകും.
നിയമ ലംഘകരെ പിടി കൂടുന്നതിനു ശക്തമായ സുരക്ഷാ സംവിധാനമാണു അധികൃതർ ഒരുക്കിയിട്ടുള്ളത്. പുണ്യ സ്ഥലങ്ങളിലേക്കുള്ള എല്ലാ റോഡുകളും പരിശോധനക്ക് വിധേയമാക്കും.

കൊറോണ പശ്ചാത്തലത്തിൽ കണിശമായ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തി ഹജ്ജ് കർമ്മങ്ങൾ നിർവ്വഹിക്കുന്നതിനു വേണ്ടിയാണു അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa