മസ്ജിദുൽ ഹറാം ഒരുങ്ങുന്നു; അകലം പാലിക്കുന്നതിനായി മുറ്റത്ത് അടയാളങ്ങൾ പതിച്ച് തുടങ്ങി
മക്ക: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്കായി എത്തുന്ന വിശ്വാസികളെ സ്വീകരിക്കുന്നതിനായി വിശുദ്ധ മസ്ജിദുൽ ഹറാമിലെ ഒരുക്കങ്ങൾ പൂർത്തിയാകുന്നു.

മസ്ജിദുൽ ഹറാമിലെത്തുന്ന വിശ്വാസികൾ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി പള്ളിയുടെ മുറ്റത്തെ സ്വഫ്ഫുകളിൽ സ്റ്റിക്കർ പതിക്കൽ ആരംഭിച്ചു.
സ്റ്റിക്കർ പതിക്കുന്നതിലൂടെ നമസ്ക്കാരത്തിനായി നിൽക്കുന്ന സമയത്ത് ഓരോ വ്യക്തിയും തമ്മിൽ ഒന്നര മീറ്റർ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ സാധിക്കും.
വളരെ കുറച്ച് തീർഥാടകർ മാത്രം പങ്കെടുക്കുന്ന ഈ വർഷത്തെ ഹജ്ജിൽ 70 ശതമാനവും വിദേശികളായിരിക്കും ഉണ്ടായിരിക്കുക.

അതേ സമയം അറഫ, മിന, മുസ്ദലിഫ തുടങ്ങിയ വിശുദ്ധ ഭൂമികളിൽ അനുമതി പത്രമില്ലാത്തവരെ ഇന്ന് മുതൽ പ്രവേശിക്കാൻ അനുവദിക്കില്ല. നിയമ ലംഘകർക്ക് 10,000 റിയാലാണു പിഴ ചുമത്തുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa