Monday, April 21, 2025
Saudi ArabiaTop Stories

ജിദ്ദ എയർപോർട്ടിലുള്ളത് ലോകത്തെ ഏറ്റവും വലിയ എയർപോർട്ട് അക്വാറിയം

ജിദ്ദ: ജിദ്ദ എയർപോർട്ടിലുള്ള അക്വാറിയം ലോകത്തെ എയർപോർട്ട് അക്വാറിയങ്ങളിൽ ഏറ്റവും വലുതാണെന്ന് റിപ്പോർട്ട്. ജിദ്ദ കിംഗ് അബ്ദുൽ അസീസ് എയർപോർട്ടിലെ പുതിയ ടെർമിനലിലാണു ആകർഷണീയമായ ഭീമൻ അക്വേറിയം സ്ഥിതി ചെയ്യുന്നത്.

ഈ അക്വാറിയം രൂപ കല്പന ചെയ്തിട്ടുള്ള്ത് ജിദ്ദയുടെ സമുദ്രാന്തരീക്ഷവും പുരാതന ചരിത്രവും അടിസ്ഥാനമാക്കിയാണെന്നത് പ്രത്യേകതയായി എടുത്ത് പറയുന്നു.

ഒരു മില്യൺ ലിറ്റർ ജല ശേഷിയുള്ള ഈ അക്വേറിയത്തോടനുബന്ധിച്ച് പരിപാലനങ്ങൾക്കായുള്ള മറ്റു 4 സംഭരണികൾ കൂടി ഉൾക്കൊള്ളുന്നുണ്ട്.

രണ്ടായിരത്തോളം കടൽ ജീവികളാണു അക്വാറിയത്തിനകത്തുള്ളത്. അതിൽ ചെങ്കടലിലെ പ്രശസ്തമായ 65 മത്സ്യങ്ങളും ഉൾപ്പെടുന്നു.

പകൽ വെളിച്ചത്തിൻ്റെ പ്രതീതി ലഭിക്കാനായി ഹാലൊജൻ ബൾബുകളും രാത്രി ചന്ദ്ര പ്രകാശത്തിൻ്റെ പ്രതീതി ലഭിക്കുന്നതിനായി എൽ ഇ ഡി ബൾബുകളും അക്വാറിയത്തിൽ ഉപയോഗിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്