തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

തൻ്റെ മകൻ്റെ ഘാതകൻ ജയിൽ മോചിതനായപ്പോൾ കൊല്ലപ്പെട്ടയാളുടെ പിതാവ് സ്വീകരിച്ചത് ശ്രദ്ധേയമാകുന്നു

സൗദിയിലെ തുറൈഫിൽ തൻ്റെ മകൻ്റെ ഘാതകൻ താൻ മാപ്പ് നൽകിയതിനെത്തുടർന്ന് ജയിൽ മോചിതനായപ്പൊൾ കൊല്ലപ്പെട്ടയാളുടെ പിതാവ് കൊലയാളിയെ സ്വീകരിച്ച രീതി സൗദി മാധ്യമങ്ങളിൽ വാർത്താ പ്രാധാന്യം നേടി.

പ്രതിയായ ത്വലാൽ ദഖീൽ താൻ ജയിൽ മോചിതനായ ഉടൻ തന്നെ കൊല്ലപ്പെട്ടയാളുടെ പിതാവായ ഫൈസൽ ഹാസ്മിയെ കാണാൻ പോകുകയും ഫൈസൽ ഹാസ്മി ത്വലാലിനെ സ്വീകരിക്കുകയും ത്വലാലിൻ്റെ തലയിൽ ചുംബിക്കുകയും വീട്ടിലേക്ക് വീണ്ടും ക്ഷണിക്കുകയും ചെയ്യുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്