കാണാതായ നാൽപത് വയസ്സുകാരനെ മരുഭൂമിയിൽ സുജൂദിലായ നിലയിൽ മരിച്ചതായി കണ്ടെത്തി
റിയാദ്: സൗദിയിലെ വാദി ദവാസിറിൽ കാണാതായ സൗദി പൗരൻ മരുഭൂമിയിൽ സുജൂദിലായ നിലയിൽ മരിച്ചതായി അന്വേഷണ സംഘം കണ്ടെത്തി.

40 വയസ്സുകാരനായ സൗദി പൗരനെ കഴിഞ്ഞ വ്യഴാഴ്ച മുതൽ കാണാനില്ലെന്ന പരാതി ബന്ധപ്പെട്ടവർക്ക് ലഭിച്ചതിനെത്തുടർന്നായിരുന്നു അനേഷണം നടന്നത്.
അന്വേഷണത്തിനൊടുവിൽ തൻ്റെ പിക്കപ്പ് കാറിനടുത്തായിത്തന്നെ സുജൂദിലായ നിലയിൽ സൗദി പൗരൻ മരിച്ചതായാണു കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ശറൂറയിൽ ഒരു യമനി പൗരനെ കാണാതാകുകയും അന്വേഷണത്തിനൊടുവിൽ യമനി പൗരൻ മരുഭൂമിയിൽ തൻ്റെ ഹൈലക്സ് കാറിനകത്ത് മരിച്ച നിലയിൽ കിടക്കുന്നതായും കണ്ടെത്തിയിരുന്നു.

കാർ മണലിൽ കുടുങ്ങിയപ്പോൾ കാറിനകത്ത് എസി പവർത്തിപ്പിച്ച് ദീർഘ നേരം ഉറങ്ങിയതായിരുന്നു യമനി പൗരൻ്റെ മരണത്തിനു കാരണമായതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
