സൗദി ജവാസാത്ത് നാട് കടത്തൽ അടക്കം 23,000 ഭരണപരമായ തീരുമാനങ്ങൾ പുറപ്പെടുവിച്ചു
ജിദ്ദ: ഈ വർഷം റബീഉൽ-അവ്വൽ മാസത്തിൽ, താമസം, ജോലി, അതിർത്തി സുരക്ഷ എന്നിവയുടെ ചട്ടങ്ങൾ ലംഘിച്ചവർക്കെതിരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്സ്(ജവാസാത്ത്) 22,894 ഭരണപരമായ തീരുമാനങ്ങൾ പുറപ്പെടുവിച്ചു.
പൗരന്മാരും പ്രവാസികളും ഉൾപ്പെട്ട നിയമ ലംഘകർക്ക് തടവ്, പിഴ, നാടുകടത്തൽ എന്നിവയായിരുന്നു ശിക്ഷകൾ വിധിച്ചത്.
നിയമലംഘകരെ കൊണ്ടുപോകുകയോ ജോലിക്കെടുക്കുകയോ അഭയം നൽകുകയോ മറച്ചുവെക്കുകയോ അവർക്ക് ഏതെങ്കിലും തരത്തിലുള്ള സഹായം നൽകുകയോ ചെയ്യുന്നതിനെതിരെ പാസ്‌പോർട്ട് വകുപ്പ് ആവർത്തിച്ചു മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
