സൗദിയിൽ 86.74 ശതമാനം പേരും കൊറോണയിൽ നിന്ന് മുക്തി നേടി
ജിദ്ദ: സൗദിയിലെ ആകെ കൊറോണ ബാധിതരിൽ 86.74 ശതമാനം പേരും ഇതിനകം രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1626 പേർക്ക് കൂടി അസുഖം ഭേദമായതോടെ സൗദിയിൽ കൊറോണയിൽ നിന്ന് മുക്തി നേടിയവരുടെ ആകെ എണ്ണം 2,45,314 ആയി ഉയർന്നിട്ടുണ്ട്.
പുതുതായി 1389 പേർക്കാണു കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സൗദിയിലെ ആകെ കൊറോണ ബാധിതരുടെ എണ്ണം 2,82,824 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊറോണ മൂലം 36 പേരാണു മരിച്ചത്. ഇതോടെ സൗദിയിലെ ആകെ കൊറോണ മരണം 3020 ആയിട്ടുണ്ട്.
നിലവിൽ 34,490 കേസുകളാണു ആക്റ്റീവ് ആയിട്ടുള്ളത്. ഇതിൽ 1991 കേസുകൾ ഗുരുതരാവസ്ഥയിലാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 52,099 കൊറോണ ടെസ്റ്റുകൾ ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ നടന്നു.
ആഗോള തലത്തിൽ ഇത് വരെ 1,87,48,918 പേർക്ക് കൊറോണ സ്ഥിരീകരിച്ചപ്പോൾ അതിൽ 1,19,59,367 പേരും രോഗമുക്തരായി. 7,05,278 പേരാണു ഇത് വരെ ലോകത്ത് കൊറോണ മൂലം മരിച്ചത്. അമേരിക്കയും ബ്രസീലും ഇന്ത്യയുമാണു യഥാക്രമം ഏറ്റവും കൂടുതൽ വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa