ഒരു മാസത്തിനുള്ളിൽ സൗദി ലേബർ കോർട്ട് 4000 ത്തിനടുത്ത് കേസുകളിൽ തീർപ്പ് കൽപ്പിച്ചു
റിയാദ്: ഒരു മാസത്തിനുള്ളിൽ സൗദി ലേബർ കോർട്ട് 3825 കേസുകളിൽ തീർപ്പ് കൽപ്പിച്ചതായി സൗദി നീതിന്യായ മന്ത്രാലയം അറിയിച്ചു. ജൂൺ 22 നും ജൂലൈ 21 നും ഇടയിലാണിത്.
ഇതിൽ 42 ശതമാനവും തൊഴിലാളികളുടെ വേതനവുമായി ബന്ധപ്പെട്ട കേസുകളായിരുന്നു. പ്രതിദിനം ശരാശരി 174 കേസുകളാണു പരിഹരിച്ചിരുന്നത്.
1126 കേസുകൾ പരിഹരിച്ച മക്ക പ്രവിശ്യയിലെ കോടതികളാണു ഏറ്റവും കൂടുതൽ കേസുകളിൽ തീർപ്പ് കൽപ്പിച്ചിട്ടുള്ളത്. റിയാദിൽ 969, ഈസ്റ്റേൺ പ്രൊവിൻസിൽ 953 മദീനയിൽ 335 അസീറിൽ 131 എന്നിങ്ങനെയാണു കേസുകൾ പരിഹരിച്ചത്.
ഖസീം പ്രവിശ്യയിൽ 93 കേസുകളിൽ പരിഹാരം കണ്ടപ്പോൾ അൽജൗഫിൽ 66 കേസുകളും നജ്രാനിൽ 45 അൽബഹയിൽ 25 ഹായിലിൽ 23 നോർത്തേൺ ബോഡർ, ജിസാൻ എന്നിവിടങ്ങളിൽ 22 വീതം, തബൂക്കിൽ 15 എന്നിങ്ങനെയാണു മറ്റു പ്രവിശ്യകളിലെ തീർപ്പ് കൽപ്പിച്ച കേസുകളുടെ കണക്കുകൾ.
തൊഴിൽ കരാറുകൾ, വേതനം, അവകാശങ്ങൾ, ജോലി സ്ഥലത്തെ പരിക്കുകൾ, നഷ്ടപരിഹാരം എന്നിവ സംബന്ധിച്ച തർക്കങ്ങളും തൊഴിലുടമ തൊഴിലാളിക്ക് അച്ചടക്ക പിഴ ചുമത്തുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളും അല്ലെങ്കിൽ ബന്ധപ്പെട്ട കേസുകളും സോഷ്യൽ ഇൻഷൂറൻസ് സിസ്റ്റവും എല്ലാം ലേബർ കോർട്ടിന്റെ അധികാര പരിധിയിൽ ഉൾപ്പെടുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa