സൗദിയിൽ നിന്ന് അവധിയിൽ പോയ പ്രവാസികളുടെ റി എൻട്രി വിസകൾ നിലവിലെ സാഹചര്യത്തിൽ അബ്ഷിർ വഴിയോ മുഖീം വഴിയോ പുതുക്കേണ്ടതുണ്ടോ
ജിദ്ദ: സൗദിയിൽ നിന്ന് അവധിയിൽ പോയ പ്രവാസികളുടെ റി എൻട്രി വിസകൾ നിലവിലെ സാഹചര്യത്തിൽ അബ്ഷിർ വഴിയോ മുഖീം വഴിയോ പണം അടച്ചു പുതുക്കേണ്ടതുണ്ടോ എന്ന് പല പ്രവാസികളും സംശയം ഉയർത്തുന്നുണ്ട്.
കാലാവധി കഴിഞ്ഞ റി എൻട്രി വിസകൾ ഓട്ടോമാറ്റിക്കായി പുതുക്കുന്നതിനുള്ള സംവിധാനം ഒരുങ്ങുന്നുണ്ട് എന്ന് കഴിഞ്ഞ ദിവസം സൗദി ജവാസാത്ത് അധികൃതർ ഈ വിഷയത്തിൽ മറുപടി നൽകിയ ശേഷമാണു പലരും ഈ വിഷയത്തിൽ ശങ്കയിലായിട്ടുള്ളത്.
ജവാസാത്ത് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഒരാൾ ഉയർത്തിയ ചോദ്യത്തിനു മറുപടിയായാണു ഓട്ടോമാറ്റിക്കായി റി എൻട്രികൾ പുതുക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുങ്ങുന്നുണ്ടെന്ന് പറഞ്ഞത് എന്നതിനാൽ മറുപടിക്ക് പ്രാധാന്യം ഉണ്ടെന്നും റി എൻട്രി വിസകൾ ഓട്ടോമാറ്റിക്കായി പുതുക്കും എന്ന് തന്നെ ഉറപ്പിക്കാവുന്നതുമാണ്.
അത് കൊണ്ട് തന്നെ ധൃതി പിടിച്ചു റി എൻട്രി വിസകൾ അബ്ഷിർ വഴിയോ മുഖീം വഴിയോ പുതുക്കേണ്ടതില്ല എന്നു തന്നെ പറയാം. കാരണം റി എൻട്രി വിസകൾ എക്സ്പയർ ആയാലും രണ്ട് മാസത്തിനുള്ളിൽ പുതുക്കുന്നതിനുള്ള സാവകാശം നേരത്തന്നെ ഉള്ളതണെന്നതിനാൽ എക്സ്പയർ ആകുന്നതിനെക്കുറിച്ചും ആശങ്കപ്പെടേണ്ടതില്ല.
അതേ സമയം സ്പോൺസറും മറ്റും പിന്തുണക്കുകയും ഇനിയുള്ള പുതുക്കലിൽ തങ്ങൾ ഉൾപ്പെടില്ലേ എന്ന് ആശങ്ക ഉള്ളവർക്കും സ്പോൺസറുമായി ബന്ധപ്പെട്ട് 100 റിയാലോ 200 റിയാലോ മുടക്കി തക്ത്ക്കാലം ഒന്നോ രണ്ടോ മാസത്തേക്ക് പുതുക്കുന്നത് കൊണ്ട് താത്ക്കാലിക ആശ്വാസം ലഭിക്കുമെന്നതിൽ രണ്ടഭിപ്രായമില്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa