പുതിയ ബിനാമി വിരുദ്ധ നിയമം സൗദികൾക്ക് വൻ അവസരങ്ങൾ ഒരുക്കുമെന്ന് നിയമ വിദഗ്ധൻ
ജിദ്ദ: സൗദി മന്ത്രി സഭ അംഗീകാരം നൽകിയ പുതിയ ബിനാമി വിരുദ്ധ നിയമം പ്രാബല്യത്തിൽ വന്നതോടെ ഇനി സൗദി പൗരന്മാർക്ക് ബിസിനസ് മേഖലയിൽ വൻ അവസരങ്ങൾ തുറക്കുമെന്ന് സൗദി നിയമ വിദഗ്ധൻ അഭിപ്രായപ്പെട്ടു.
വിദേശ തൊഴിലാളികൾ കൈകാര്യം ചെയ്യുന്ന നിരവധി ബിനാമി ബിസിനസുകളിൽ ശക്തമായി മത്സരിക്കാൻ തന്നെ സ്വദേശികൾക്ക് പുതിയ സംവിധാനം അവസരം ഒരുക്കും.
പ്ളംബിംഗ് , ഇലക്ട്രിസിറ്റി തുടങ്ങി ചില ബിസിനസുകളെല്ലാം എപ്പോഴും വിദേശികളുടെ കയ്യിലാണെന്നും അത്തരം മേഖലകളിൽ സാന്നിദ്ധ്യം ആഗ്രഹിക്കുന്ന സൗദികൾക്ക് ഇത് നല്ല അവസരമാണെന്നും നിയമ വിദഗ്ധൻ പറഞ്ഞു.
സൗദി ശൂറാ കൗൺസിൽ അംഗീകരിച്ച പുതിയ ബിനാമി വിരുദ്ധ നിയമ സൗദി മന്ത്രി സഭയും കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു.
ബിനാമി വിരുദ്ധ നിയമ ലംഘനം നടത്തുന്നവർക്ക് ശക്തമായ പിഴയും ജയിൽ ശിക്ഷയും ലഭിക്കുമെന്നും അധികൃതർ ഓർമ്മപ്പെടുത്തിയിരുന്നു. ബിനാമികളെ നേരിടുന്നതിനായി ഒരു പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa