എഞ്ചിനീയറിംഗ് മേഖലയിലും സൗദിവത്ക്കരണം നിലവിൽ വന്നു; മിനിമം സാലറി 7000 റിയാൽ നൽകണം
റിയാദ്: സ്വകാര്യ സ്ഥാപനങ്ങളിലെ എഞ്ചിനീയറിംഗ് പ്രഫഷനുകളിൽ സ്വദേശിവത്ക്കരണം നിലവിൽ വന്നു. 20 ശതമാനം സ്വദേശിവത്ക്കരണമാണു നടപ്പാക്കുകയെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക ക്ഷേമ മന്ത്രാലയം അറിയിച്ചു.
അതോടൊപ്പം സൗദി എഞ്ചിനീയർമാർക്ക് മിനിമം സാലറിയും നിശ്ചയിച്ചിട്ടുണ്ട്. ഒരു സൗദി എഞ്ചിനീയർക്ക് പ്രതിമാസം 7000 ത്തിൽ കുറയാത്ത വേതനം നൽകിയിരിക്കണം. എങ്കിൽ മാത്രമേ ഒരു സ്വദേശിവത്ക്കരണ നിയമ പ്രകാരം ഒരു സൗദിയെ നിയമിച്ചതായി പരിഗണിക്കുകയുള്ളൂ.
യോഗ്യതയുള്ളവർക്ക് മാന്യമായ തൊഴിൽ ലഭ്യമാക്കുന്നതിനും സ്വദേശികൾക്ക് മാന്യമായ തൊഴിൽ സാഹചര്യം ഒരുക്കുന്നതിനുമുള്ള മന്ത്രാലയത്തിൻ്റെ പദ്ധതി പ്രകാരമാണിതെന്ന് അധികൃതരുടെ വിശദീകരണത്തിൽ പറയുന്നു.
സൗദി തൊഴിൽ വിപണിയിൽ അഞ്ചോ അതിലധികമോ തൊഴിലാളികളുള്ള എഞ്ചിനീയറിംഗ് പ്രഫഷൻ ഉൾപ്പെട്ട എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും നിയമം ബാധകാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
സ്വദേശിവത്ക്കരണ നടപടിക്രമങ്ങളുടെ കൂടുതൽ വിവരങ്ങൾ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റ് സന്ദർശിക്കുന്നതിലൂടെ തൊഴിലുടമകൾക്ക് ലഭ്യമാകുമെന്നും മന്ത്രാലയം സൂചിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa