റിയാദിൽ അനധികൃത താമസക്കാർക്കും വിദേശികൾക്കുമായി സ്പെഷ്യൽ ക്ളിനിക്ക് നടത്തിയിരുന്ന യമൻ പൗരൻ നിരവധി പാസ്പോർട്ടുകളുമായി പിടിയിൽ
റിയാദ്: അനധികൃത താമസക്കാരെയും വിദേശികളെയും ലക്ഷ്യമാക്കിക്കൊണ്ട് മാത്രം കെട്ടിടം വാടകയെടുത്ത് സ്പെഷ്യൽ ക്ളിനിക്ക് നടത്തിയിരുന്ന യമൻ പൗരൻ റിയാദ് പോലീസിൻ്റെ പിടിയിൽ.
അതോടൊപ്പം പ്രതി തന്നെ മറ്റൊരു കെട്ടിടം വാടകയെടുത്ത് നിയമ വിരുദ്ധരെ സഹായിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തതായും പോലീസ് കണ്ടെത്തി.
പ്രതിയുടെ കസ്റ്റമേഴ്സ് അധികവും ഇഖാമ, തൊഴിൽ , അതിർത്തി നിയമ ലംഘനങ്ങളിൽ ഉൾപ്പെട്ട എത്യോപ്യക്കാരായിരുന്നുവെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഇയാളിൽ നിന്ന് നിരവധി മരുന്നുകളും മറ്റുപകരണങ്ങളും കണ്ടെടുത്തു. അതോടൊപ്പം 8 ലക്ഷത്തിൽ പരം റിയാലും 26 വിദേശ പാസ്പോർട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.
പ്രതിയെ കൂടുതൽ നിയമ നടപടികൾക്കായി പബ്ളിക് പ്രൊസിക്യുഷനു കൈമാറിയതായി പോലീസ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa