തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ നിന്നും ആശ്വാസ വാർത്തകൾ തുടരുന്നു; ഇന്നും രോഗികളുടെ എണ്ണം ആയിരത്തിൽ താഴെ

ജിദ്ദ: പുതുതായി കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണത്തിലും രോഗമുക്തി നേടിയവരുടെ എണ്ണത്തിലുമെല്ലാം സൗദിയിൽ നിന്ന് ഇന്നും ആശ്വാസം പകരുന്ന വാർത്തകൾ.

തുടർച്ചയായ മൂന്നാം ദിവസവും പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരത്തിൽ താഴെയാണു റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 951 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോൾ 1129 പേർക്ക് രോഗമുക്തി ലഭിച്ചിട്ടുണ്ട്.

ഇന്നത്തെ റിപ്പോർട്ടിൽ മരണ നിരക്കിലും നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 27 പേരാണു മരിച്ചത്. ഇതോടെ സൗദിയിലെ ആകെ കൊറോണ മരണം 3897 ആയി ഉയർന്നു. നിലവിൽ 21,079 കേസുകളാണു ആക്റ്റീവ് ആയിട്ടുള്ളത്. 1552 രോഗികൾ ഗുരുതരാവസ്ഥയിലാണുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്