സൗദി നിയോമിൽ തൊഴിലവസരങ്ങൾ
തബൂക്ക്: ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക പദ്ധതിയായ സൗദി അറേബ്യയിലെ നിയോമിൽ വിവിധ മേഖലകളിൽ തൊഴിലവസരങ്ങൾ.

നിലവിൽ 20 തൊഴിലവസരങ്ങളാണു നിയോമിൻ്റെ വെബ്സൈറ്റിലൂടെ ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്.
ഏതെല്ലാം മേഖലകളിലാണു തൊഴിലവസരങ്ങളുള്ളതെന്നറിയുന്നതിനും അപേക്ഷകൾ സമർപ്പിക്കുന്നതിനും https://careers.neom.com/search/ എന്ന ലിങ്ക് വഴി സാധ്യമാകും.
തബൂക്ക് പ്രവിശ്യയിൽ ജോർദ്ദാൻ്റെയും ഈജിപ്തിൻ്റെയും കുറച്ച് ഭാഗങ്ങൾ കൂടി ചേർത്തിക്കൊണ്ട് സൗദി പബ്ളിക് ഇൻവെസ്റ്റ്മെൻ്റ് ഫണ്ടിൻ്റെ കീഴിൽ നിർമ്മിക്കുന്ന ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക പദ്ധതിയാണു നിയോം.

നിലവിൽ നിയോമിൽ ആഭ്യന്തര എയർപോർട്ട് അടക്കം പ്രവർത്തന ക്ഷമമായിക്കഴിഞ്ഞിട്ടുണ്ട്. പദ്ധതി പൂർത്തീകരണത്തോടെ ലോകത്തെ ഏറ്റവും വലിയ വാണിജ്യ, വിദ്യാഭ്യാസ, ടൂറിസ ഹബ് ആയി നിയോം മാറുമെന്നാണു പ്രതീക്ഷ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
