കോവിഡ് ബാധിച്ച് മരിച്ച മലയാളികളടക്കമുള്ള ആരോഗ്യ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം റിയാൽ
റിയാദ്: സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടേയും കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം റിയാല്‍ സഹായ ധനം പ്രഖ്യാപിച്ച് സൗദി രാജാവിന്റെ കാരുണ്യം. സല്‍മാന്‍ രാജാവ് മന്ത്രിസഭാ യോഗത്തിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.
സര്‍ക്കാര്‍ – സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതിനിടെ കോവിഡ് ബാധിച്ച് മരിച്ച സ്വദേശികളും വിദേശികളുമായ മുഴുവൻ ആരോഗ്യ പ്രവർത്തകരും ആനുകൂല്യത്തിന് അര്‍ഹരായിരിക്കും. മരണപ്പെട്ട മലയാളി ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആനുകൂല്യം ലഭിക്കും. ഇന്ത്യന്‍ രൂപ ഒരു കോടിയോളം (98,70,000) വരും ഇത്.
വാര്‍ത്താ വിതരണ മന്ത്രി മാജിദ് അല്‍ ഖസ്ബിയാണ് തീരുമാനം അറിയിച്ചത്. സൗദിയില്‍ കോവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത മാര്‍ച്ചു മുതല്‍ മരണപ്പെട്ട എല്ലാ ആരോഗ്യ പ്രവർത്തകർക്കും ആനുകൂല്യമുണ്ടാകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa