സൗദിയിലെ തനൂമയിലെ ഗുലാമ മലയിലുണ്ടായ വൻ തീപ്പിടിത്തത്തിനു കാരണക്കാരായ മൂന്ന് വിദേശികൾ പിടിയിൽ
അസീർ: സൗദിയിലെ തനൂമയിലെ ഗുലാമ മലയിലുണ്ടായ വൻ തീപ്പിടിത്തത്തിനു കാരണക്കാരായ മൂന്ന് അതിർത്തി നിയമ ലംഘകരായ നുഴഞ്ഞു കയറ്റക്കാർ സുരക്ഷാ വിഭാഗത്തിൻ്റെ പിടിയിലായി.
മൂന്ന് എത്യോപ്യക്കാരാണു പിടിയിലായത്. ഇവർക്കിടയിലുണ്ടായ വാക്ക് തർക്കം അവസാനം മല മുകളിൽ തീയിടുന്നതിലേക്ക് നയിക്കുകയായിരുന്നു. തീ പടർന്നപ്പോൾ പ്രതികൾ സംഭവ സ്ഥലത്ത് നിന്ന് മുങ്ങുകയും ചെയ്തു.
4.7 മില്ല്യൻ സ്ക്വയർ മീറ്റർ ഏരിയയിൽ പടരുകയും നിരവധി വൃക്ഷങ്ങൾ കത്തി നശിക്കാനിടയാകുകയും ചെയ്ത തീപ്പിടിത്തത്തിൻ്റെ കാരണം അന്വേഷിച്ചപ്പോഴാണു സംഭവത്തിൽ 3 പേർക്കുമുള്ള പങ്ക് വ്യക്തമായത്.
അഞ്ച് ദിവസം മുംബായിരുന്നു തനൂമയിലെ ഗുലാമ മലയിൽ വൻ തീപ്പിടിത്തം ഉണ്ടായത്. തീയണക്കാൻ സിവിൽ ഡിഫൻസ് ഏറെ പണിപ്പെട്ടിരുന്നു. അവസാനം സൗദി ആരാംകോയിൽ നിന്നുള്ള പ്രത്യേക സംഘം എത്തിയാണു തീ പൂർണ്ണമായും അണക്കാൻ സാധിച്ചത്.
പ്രതികളെ ആവശ്യമായ നിയമ നടപടികൾക്ക് വിധേയമാക്കി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa