ജീവിത പ്രാരാബ്ദങ്ങളോട് തോൽക്കാൻ തയ്യാറാകാതെ നാലു പെൺ മക്കളുമൊന്നിച്ച് സൗദി വനിത ആരംഭിച്ച മിനി സൂപർമാർക്കറ്റ് വൻ വിജയം
ഖമീസ് മുഷൈത്തിൽ ഉമ്മു ഫൈസൽ എന്ന പേരിലറിയപ്പെടുന്ന സൗദി വനിതയും തൻ്റെ നാലു പെൺമക്കളും ചേർന്ന് നടത്തുന്ന മിനി മാർക്കറ്റ് വൻ വിജയമായത് ശ്രദ്ധേയമായ വാർത്തയായി മാറി.
ചില കൈത്തൊഴിലുകളിലേർപ്പെട്ട് ഉത്പന്നങ്ങളുണ്ടാക്കി വിറ്റിരുന്ന ഉമ്മു ഫൈസലിൻ്റെ കണ്ണിനു അസുഖം ബാധിച്ചതിനാൽ ജോലി തുടരാൻ സാധിക്കാതെ വന്നു. എന്നാൽ തോൽക്കാൻ മനസ്സില്ലാതെ റോഡരികിൽ ഭക്ഷണ പാനീയങ്ങൾ വിൽക്കുന്നതിൽ ഏർപ്പെടുകയും അതിൽ അവർ വലിയ വിജയം കാണുകയും ചെയ്യുകയായിരുന്നു.
തുടർന്ന് ചെറിയ മിനി മാർക്കറ്റ് തുടങ്ങാൻ പദ്ധതിയിട്ട ഉമ്മു ഫൈസലിൻ്റെ പെൺമക്കൾ അതിൻ്റെ വിജയ സാധ്യതയിൽ ആശങ്ക പ്രകടിപ്പിച്ചെങ്കിലും അത് വൻ വിജയമാകുമെന്ന് തീർച്ചയാക്കിക്കൊണ്ട് തന്നെ അവർ ഒരു മിനി മാർക്കറ്റ് ആരംഭിക്കുകയായിരുന്നു.
നാലു പെണ്മക്കൾ ഉള്ളതിനാൽ മറ്റൊരാളെ ജോലിക്ക് നിയമിക്കാതെത്തന്നെ കട മുന്നോട്ട് കൊണ്ട് പോകാനും ജീവിത പ്രാരാബ്ദങ്ങളോട് പൊരുതി നിൽക്കാനും ഉമ്മുഫൈസലിനു ഇപ്പോൾ സാധിക്കുന്നുണ്ട്.
ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും നല്ലൊരു ജോലി തരപ്പെടും വരെ ഉമ്മയെ സഹായിക്കാൻ നാലു പെൺമക്കളും തയ്യാറാകുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa