മാസ്ക്ക് ഉപയോഗിക്കുന്നുണ്ടെങ്കിലും ശരിയായ രീതിയിൽ ധരിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക; സൗദിയിൽ കൊറോണ പ്രതിരോധ മുൻ കരുതലുകൾ ലംഘിച്ചതിനു ഒരാഴ്ചക്കകം പിടിക്കപ്പെട്ടത് 13,000 ത്തോളം പേർ
ജിദ്ദ: സൗദിയിൽ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം കൊറോണ പ്രതിരോധ മുൻ കരുതലുകൾ പാലിക്കാത്തതിനു 12,855 പേർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മക്ക, ഖസീം, റിയാദ് എന്നീ പ്രവിശ്യകളിലാണു യഥാക്രമം ഏറ്റവും കൂടുതൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയതെന്ന് റിപ്പോർട്ട് സുചിപ്പിക്കുന്നു.
മാസ്ക്ക് ധരിക്കാതിരിക്കുക, മാസ്ക്ക് മൂക്കും വായും ശരിയായ രീതിയിൽ മൂടുന്ന രീതിയിൽ ധരിക്കാതിരിക്കുക, അകലം പാലിക്കാതിരിക്കുക എന്നിവയെല്ലാം നിയമ ലംഘനങ്ങളിൽ പെടുന്നുണ്ട്.
മാസ്ക്ക് ധരിച്ചിട്ടുണ്ടെങ്കിലും മൂക്ക് മറക്കാത്ത രീതിയിൽ ധരിച്ചതിനു നിരവധിയാളുകൾക്ക് കഴിഞ്ഞ ദിവസങ്ങളിൽ പിഴ ലഭിച്ചിട്ടുണ്ട്.
കൊറോണ പ്രതിരോധ മുൻ കരുതലുകൾ പാലിക്കാതിരുന്നാൽ ആയിരം റിയാലാണു പിഴ ചുമത്തുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa