ശ്രീലങ്കൻ തൊഴിലാളികൾ സൗദിയിലേക്ക് പറക്കാൻ തുടങ്ങി
മാസങ്ങളുടെ ഇടവേളക്ക് ശേഷം ശ്രീലങ്കയിൽ നിന്നുള്ള തൊഴിലാളികൾ സൗദിയിലേക്ക് വീണ്ടും പ്രവേശിക്കാൻ തുടങ്ങിയതായി ശ്രീലങ്കൻ ബ്യൂറോ ഓഫ് റിക്രൂട്ട്മെൻ്റ് അറിയിച്ചു.
റിക്രൂട്ട്മെൻ്റ് ഏജൻസികളും തൊഴിലാളികളും തമ്മിലുള്ള തർക്കങ്ങൾ കാരണം ശ്രീലങ്കൻ തൊഴിലാളികൾക്ക് സൗദിയിലേക്ക് പോകാൻ സാധിച്ചിരുന്നില്ല.
ഇപ്പോൾ സൗദി അറേബ്യയുടെ ഫോറിൻ എംപ്ളോയ്മെൻ്റ് മന്ത്രി ഇടപെട്ട് ചർച്ചകൾ നടത്തി പ്രശ്നങ്ങൾ പരിഹരിച്ചതോടെയാണു തൊഴിലാളികൾ വീണ്ടും സൗദിയിലേക്ക് പ്രവേശിക്കാൻ തുടങ്ങിയത്.
കഴിഞ്ഞ ദിവസം 60 തൊഴിലാളികൾ സൗദിയിലെത്തിയതായും വരും ദിനങ്ങളിൽ കൂടുതൽ പേർ സൗദിയിലേക്ക് പറക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa