അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് സൗദിയുടെ അന്തിമ പ്രഖ്യാപനം നാളെ
ജിദ്ദ: അന്താരാഷ്ട്ര വിമാന സർവീസുകൾ ജനുവരിയിൽ പുനരാരംഭിക്കുന്നത് സംബന്ധിച്ചുള്ള സൗദിയുടെ അന്തിമ പ്രഖ്യാപനം ബുധനാഴ്ച ഉണ്ടാകുമെന്ന് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സെപ്തംബർ 15 മുതൽ ഭാഗികമായി വിമാന സർവീസുകൾ പുനരാരംഭിച്ചിരുന്നെങ്കിലും ജനുവരി തുടക്കത്തിൽ ആയിരിക്കും പൂർണ്ണമായും അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കുകയെന്ന് നേരത്തെ അധികൃതർ പ്രഖ്യാപിച്ചിരുന്നു.
വിമാന സർവീസുകൾക്ക് പുറമെ കര , കടൽ അതിർത്തികൾ പൂർണ്ണമായും തുറക്കുന്നത് സംബന്ധിച്ചും നാളെ അധികൃതരുടെ പ്രഖ്യാപനം ഉണ്ടായിരിക്കും.
ഇന്ത്യയിൽ നിന്നും നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇത് വരെ തീരുമാനങ്ങൾ ഒന്നും വന്നിട്ടില്ല.
എന്നാൽ, ഇന്ത്യൻ അംബാസഡർ വൈകാതെ സന്തോഷ വാർത്ത ഉണ്ടാകുമെന്ന് അറിയിക്കുകയും അധികൃതർ ചർച്ചകളുമായി ഏറെ മുന്നോട്ട് പോകുകയും ചെയ്തതിനാൽ അനുകൂലമായ ഒരു തീരുമാനം ഉണ്ടാകുമെന്ന് തന്നെയാണു ഇന്ത്യൻ പ്രവാസികളുടെയും പ്രതീക്ഷ.
കൊറോണ കാരണം നിർത്തി വെച്ച വിമാന സർവീസുകൾ നീണ്ട 9 മാസങ്ങൾക്ക് ശേഷമാണു പൂർണ്ണമായും പുനരാരംഭിക്കാൻ പോകുന്നത്.
NEWS UPDATE: അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച സൗദിയുടെ പ്രഖ്യാപനം പിന്നീട്
ജിദ്ദ: അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
എന്നാൽ അത് എപ്പോഴായിരിക്കും എന്നതിനെ സംബന്ധിച്ച് അറിയിപ്പിൽ സൂചിപ്പിക്കുന്നില്ല.
ബുധനാഴ്ച ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.
ജനുവരി തുടക്കത്തിൽ അന്താരാഷ്ട്ര വിമാന സർവീസ് പുനരാരംഭിക്കുന്നതിന്റെ 30 ദിവസം മുമ്പ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം സെപ്തംബറിൽ അറിയിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa