സൗദിയിൽ ഓരോ തൊഴിലാളിക്കും ശമ്പളം അക്കൗണ്ടുകൾ വഴി മാത്രമെന്ന നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ
റിയാദ്: സൗദിയിൽ സംബൂർണ്ണ വേതന സംരക്ഷണ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഇത് സംബന്ധിച്ചുള്ള സജ്ജീകരണങ്ങൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു.
സംബൂർണ്ണ വേതന സംരക്ഷണ നിയമ പ്രകാരം രാജ്യത്തെ ഓരോ തൊഴിലാളിക്കും ഇനി ബാങ്ക് അക്കൗണ്ടുകൾ വഴി മാത്രമാണു ശംബളം നൽകേണ്ടത്.
ഇത് വഴി തൊഴിലാളികൾക്ക് യഥാസമയം വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനു സാധ്യമാകുന്നതിനു പുറമെ തൊഴിൽ തർക്കങ്ങളും മറ്റുമുണ്ടാകുന്ന സമയത്ത് ആവശ്യമായ തെളിവുകളും ലഭ്യമാകും.
നിയമം പ്രബല്യത്തിൽ വരുന്നതോടെ വേതനവുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളും മറ്റും ഒഴിവാക്കാനും ഒരു പരിധി വരെ സാധിച്ചേക്കും.
തുടർച്ചയായ മൂന്ന് മാസം ശംബളം നൽകിയില്ലെങ്കിൽ തൊഴിലുടമയുടെ അനുമതിയിൽല്ലാതെ സ്പോൺസർഷിപ്പ് മാറാൻ സൗദി തൊഴിൽ നിയമം അനുവദിക്കുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa