സൗദിയിൽ ഇനി കൊറോണയിൽ നിന്ന് മുക്തരാകാൻ ബാക്കിയുള്ളത് 3 ശതമാനത്തിൽ താഴെ മാത്രം രോഗികൾ
ജിദ്ദ: സൗദിയിൽ പുതുതായി 263 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇത് വരെ കൊറോണ ബാധിച്ചവരുടെ ആകെ എണ്ണം 3,57,623 ആയി.
അതേ സമയം 374 പേർ കൂടി രോഗമുക്തരായതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരിൽ 97.07 ശതമാനം രോഗികളും സുഖം പ്രാപിച്ചിട്ടുണ്ട്. ഇനി 3 ശതമാനത്തിൽ താഴെ രോഗികൾ മാത്രമേ സുഖം പ്രാപിക്കാനുള്ളൂ എന്നത് രാജ്യം പരിപൂർണ്ണ കൊറോണ മുക്തിയെന്ന ലക്ഷ്യം വൈകാതെ കൈവരിക്കുമെന്നതിലേക്കാണു സൂചന നൽകുന്നത്.
നിലവിൽ 4540 പേരാണു ചികിത്സയിൽ കഴിയുന്നത്. അതിൽ 649 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11 പേർ കൂടി മരിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ മൂലം മരിച്ചവരുടെ ആകെ എണ്ണം 5907 ആയി ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa