ഹംസ സലാം വിട പറഞ്ഞത് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ മൂന്ന് ദിവസം ബാക്കി നിൽക്കെ
മക്ക: പ്രവാസ ജീവിതം അവസാനിപ്പിച്ച് അടുത്ത എട്ടാം തീയതി നാട്ടിലേക്ക് മടങ്ങാനിരിക്കേയായിരുന്നു സാമൂഹിക പ്രവർത്തകൻ ഹംസ സലാം (52) ഇന്നലെ മക്കയിൽ വെച്ച് മരണപ്പെട്ടത്.
കഴിഞ്ഞ 30 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന ഹംസ സലാം മലപ്പുറം കുറുവ കൂട്ടിലങ്ങാടി സ്വദേശിയാണ്.
കെ എം സി സി മക്ക സെൻട്രൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന ഹംസ സലാം മത സാമൂഹിക സാംസ്കാരിക മേഖലകളിലെ നിറ സാന്നിദ്ധ്യമായിരുന്നു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും മയ്യിത്ത് ഖബറടക്ക ചടങ്ങുകളിലും മുൻ നിരയിൽ തന്നെയുണ്ടായിരുന്ന ഹംസ സലാമിന്റെ വിയോഗം പ്രവാസലോകത്തിനു തീരാ നഷ്ടമാണെന്ന് പറയാതെ വയ്യ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa