കൊറോണ വാക്സിൻ പൊതുജനങ്ങൾക്ക് ലഭിക്കുന്നതിനുള്ള രെജിസ്റ്റ്രേഷൻ സംവിധാനം ഉടൻ അറിയിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം
റിയാദ്: കൊറോണ വാക്സിൻ സൗദിയിൽ എത്തിയതിനു ശേഷം വാക്സിൻ പൊതുജനങ്ങൾക്ക് ലഭിക്കുന്നതിനുള്ള രെജിസ്റ്റ്രേഷൻ സംവിധാനത്തെക്കുറിച്ച് ഉടൻ പ്രഖ്യാപിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി അറിയിച്ചു.
സൗദിയിലെ സ്വദേശികൾക്കും വിദേശികൾക്കും വാക്സിൻ സൗജന്യമായി ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
വാക്സിനുകൾ ഏറ്റവും ആദ്യം ലഭിക്കുന്ന രാജ്യമായിരിക്കും സൗദിയെന്നും ഇതിനായി എല്ലാ രാജ്യങ്ങളിലേയും വാക്സിൻ ഉത്പാദന കംബനികളുമായി ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും ഡോ: അബ്ദുൽ ആലി പറഞ്ഞു.
സൗദിയിൽ 187 പേർക്കാണു പുതുതായി കൊറോണ സ്ഥിരീകരിച്ചത്. അതേ സമയം പുതുതായി 317 പേർക്ക് കൂടി രോഗ മുക്തി ലഭിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ സ്ഥിരീകരിച്ചതിൽ 97.25 ശതമാനം പേരും സുഖം പ്രാപിച്ചിട്ടുണ്ട്.
നിലവിൽ 3869 പേർ മാത്രമാണ് ചികിത്സയിൽ കഴിയുന്നത്. അതിൽ 600 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11 മരണം കൂടി സ്ഥിരീകരിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ മൂലം മരിച്ചവരുടെ ആകെ എണ്ണം 5965 ആയി ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa