സൗദിയിൽ ഇന്ന് മുതൽ മുറബആനിയ സീസൺ ആരംഭം
റിയാദ്: തിങ്കളാഴ്ച മുതൽ സൗദിയിൽ മുറബആനിയ സീസൺ ആരംഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.
39 ദിവസം നീണ്ട് നിൽക്കുന്ന മുറബ ആനിയ സീസണാണു ശൈത്യത്തിന്റെ യഥാർത്ഥ ആരംഭം.
ഇന്ന് മുതൽ ജനുവരി 15 വരെ 13 ദിവസം വീതം കാണപ്പെടുന്ന 3 നക്ഷത്രങ്ങൾ പ്രത്യക്ഷപ്പെടും.
ഈ ദിനങ്ങളിൽ രാത്രി ദൈർഘ്യമേറിയതും പകൽ ചുരുങ്ങിയതുമായിരിക്കും. കൂടാതെ തണുപ്പിന്റെ ശക്തി വീടിനകത്ത് പോലും അനുഭവപ്പെടും.
മുറബആനിയ എന്ന പേര് ഈ സീസണു വരാൻ കാരണം ഇത് 39 ദിവസം നീണ്ടു നിൽക്കുന്നതിനാലാണെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു.
മുറബആനിയ അവസാനിക്കുന്നതോടെ വസന്തകാലം ആരംഭിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa