ആദരിക്കപ്പെട്ടവരിൽ ഏക വിദേശി അഹ്മദ് നിസാമി മാത്രം; സൗദി മലയാളികൾക്കിത് അഭിമാന നിമിഷം
ദമാം: കോവിഡ് പ്രതിരോധ പ്രവർത്തന ങ്ങളിൽ സജീവ സാന്നിദ്ധ്യമായ ദമാമിലെ മലയാളി സാമൂഹിക പ്രവർത്തകൻ അഹ്മദ് നിസാമിയെ സൗദി ആരോഗ്യ മന്ത്രാലയം ആദരിച്ചു.
പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തിയ 12 പേരെയായിരുന്നു ദമാം കിംഗ് ഫഹദ് സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആദരിച്ചത്. ഇതിൽ നിസാമിയൊഴികെയുള്ള 11 പേരും സ്വദേശികളാണ്.
ദമാം ഐ സി എഫ്, നോർക്ക-ഹെല്പ് ഡസ്കുകളിലെ സേവന പരിചയമാണു നിസാമിക്ക് കൂടുതൽ കരുത്തോടെ പ്രവർത്തിക്കാൻ തുണയായത്.
സൗദി ആരോഗ്യ മന്ത്രാലയം സന്നദ്ധ പ്രവർത്തകർക്ക് പ്രതിരോധ പ്രവർത്തനങ്ങളിൽ ഭാഗമാകുന്നതിനായി ഓൺലൈൻ വഴി അപേക്ഷ ക്ഷണിച്ചതിനെത്തുടർന്നാണു നിസാമി വളണ്ടിയർ ആയി അപേക്ഷിച്ചതും സേവനത്തിനിറങ്ങിയതും. നിസാമിക്കുള്ള ആദരവ് ഇന്ത്യൻ സമൂഹത്തിനു തന്നെയുള്ള വലിയൊരു അംഗീകാരമായി കരുതാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa