സൗദി ബജറ്റ് 2021 അംഗീകരിച്ചു: സ്വദേശികൾക്കും വിദേശികൾക്കും നന്ദി പറഞ്ഞ് രാജാവ്
റിയാദ്: അടുത്ത വർഷത്തേക്കുള്ള സൗദി ബജറ്റ് സൽമാൻ രാജാവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭാ യോഗം അംഗീകരിച്ചു.
849 ബില്യൺ റിയാൽ വരുമാനവും 990 ബില്യൺ റിയാൽ ചിലവും വരുന്ന 141 ബില്യൺ റിയാലിന്റെ കമ്മി ബജറ്റാണു അംഗീകരിച്ചത്.
രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനും പകർച്ചാ വ്യാധിയുടെ പ്രത്യാഘാതങ്ങൾ കുറക്കുന്നതിനും സാംബത്തിക വളർച്ചയെ പരിപോഷിപ്പിക്കുന്നതിനുമെല്ലാം ബജറ്റ് ഊന്നൽ നൽകുന്നുണ്ടെന്ന് സൽമാാൻ രാജാവ് പറഞ്ഞു.
കൊറോണ വൈറസ് വ്യാപനത്തെ ഇച്ഛാശക്തിയോടെ നേരിട്ട രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും രാജാവ് പ്രത്യേകം നന്ദി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa