കോവിഡ് വാക്സിൻ ആദ്യം ലഭ്യമാകുന്ന രാജ്യങ്ങളിൽ ഒന്നാകുമെന്ന വാക്ക് പാലിച്ച് സൗദി അറേബ്യ. ഒരു ദിവസത്തിനുള്ളിൽ മാത്രം സൗദിയിൽ കോവിഡ് വാക്സിൻ രെജിസ്റ്റ്രേഷൻ നടത്തിയത് ഒന്നര ലക്ഷം പേർ
റിയാദ്: കോവിഡ് വാക്സിൻ ലഭ്യമാകുന്ന മുൻ നിര രാജ്യങ്ങളിൽ സൗദിയുണ്ടാകുമെന്ന മാസങ്ങൾക്ക് മുമ്പുള്ള പ്രഖ്യാപനം അധികൃതർ പാലിച്ചു. ലോകത്തെ എല്ലാ വാക്സിൻ ഉത്പാദകരുമായും കരാർ ഉണ്ടാക്കിയ സൗദിക്ക് ആദ്യഘട്ടത്തിൽ ഫൈസർ വാക്സിൻ തന്നെ രാജ്യത്തെത്തിക്കാൻ സാധിച്ചത് വലിയ നേട്ടമാണെന്ന് പറയാം. തുടർന്ന് ഫലപ്രാപ്തി പരിശോധിച്ച ശേഷം മറ്റു കംബനികളുടെ വാക്സിനുകളും രാജ്യത്തെത്തിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
വ്യക്തമായ ആസൂത്രണവും പദ്ധതികളുമാണു സൗദി അധികൃതർ വാക്സിനേഷനായി ഒരുക്കിയിട്ടുള്ളത്.
സ്വിഹതീ ആപ് വഴി ഇതിനകം ഒന്നര ലക്ഷം പേർ കോവിഡ് വാക്സിൻ രെജിസ്റ്റ്രേഷൻ നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രെജിസ്റ്റ്രേഷൻ സൗകര്യം ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചതിനു ശേഷം ഇന്ന് ഉച്ച വരെയുള്ള കണക്കാണിത്.
വാക്സിൻ ലഭിക്കുന്നതിനായി എല്ലാവരും സ്വിഹതീ ആപ് വഴി ഉടൻ തന്നെ രെജിസ്റ്റ്രേഷൻ നടത്തണമെന്ന് ആരോഗ്യ മന്ത്രി ഇന്നലെ ആഹ്വാനം ചെയ്തിരുന്നു.
ഫൈസർ കൊറോണ വാക്സിന്റെ ആദ്യ ബാച്ച് ഇന്ന് രാവിലെ സൗദിയിൽ എത്തിയിട്ടുണ്ട്.നേരത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചതനുസരിച്ചുള്ള മുൻ ഗണനാ ക്രമത്തിലായിരിക്കും വാക്സിൻ നൽകുക.
സൗദിയിൽ പുതുതായി 180 പേർക്കാണു കൊറോണ സ്ഥിരീകരിച്ചത്. 199 പേർക്ക് രോഗമുക്തി ലഭിക്കുകയും ചെയ്തു.
നിലവിൽ 3063 പേർ ചികിത്സയിൽ കഴിയുന്നു. 11 പേർ കൂടി മരിച്ചതോടെ സൗദിയിലെ ആകെ കൊറോണ മരണം 6080 ആയി ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa