വാക്സിനേഷൻ കൊറോണ ഇല്ലാതാക്കുന്നതിനുള്ള അവസാന നടപടിയിൽ പെട്ടത്
റിയാദ്: കൊറോണ ഇല്ലാതാക്കുന്നതിനുള്ള അവസാന നടപടികളിൽ പെട്ടതാണു വാക്സിനേഷൻ എന്ന് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി അറിയിച്ചു.
വാക്സിനേഷൻ പൂർത്തിയാകുന്നതോടെ സമൂഹത്തിലെ രോഗ പ്രതിരോധ ശേഷി 70% വർദ്ധിക്കുകയും കൊറോണ വ്യാപനം അവസാനിക്കുമെന്നും ആരോഗ്യ മന്ത്രാലയ വാക്താവ് സൂചിപ്പിച്ചു.
സൗദിയിൽ പുതുതായി 163 പേർക്കാണു കൊറോണ സ്ഥിരീകരിച്ചത്. 189 പേർക്ക് കൂടി രോഗ മുക്തി ലഭിച്ചു. നിലവിൽ 2886 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. 8 പേർ കൂടി മരിചതോടെ രാജ്യത്തെ ആകെ കൊറോണ മരണം 6176 ആയി ഉയർന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa