സൗദിയിൽ തണുപ്പ് വ്യാപിക്കാൻ തുടങ്ങി; ശനിയാഴ്ച രണ്ട് പ്രദേശങ്ങളിൽ അനുഭവപ്പെട്ടത് പൂജ്യം ഡിഗ്രി താപ നില
ജിദ്ദ: ശനിയാഴ്ച പുലർച്ചെ സൗദിയിലെ രണ്ട് പ്രദേശങ്ങളിൽ താപനില പൂജ്യം ഡിഗ്രി അനുഭവപ്പെട്ടത് വൈകാതെ രാജ്യത്തെ മറ്റു പ്രദേശങ്ങളിലും തണുപ്പ് വ്യാപിക്കുമെന്നതിൻ്റെ സൂചനയാണെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം.
നോർത്തേൺ ബോഡർ പ്രവിശ്യയിൽ ഉൾപ്പെട്ട റഫ്ഹ, അറാർ എന്നീ പ്രദേശങ്ങളിലാണു ശനിയാഴ്ച പുലർച്ചെ താപനില പൂജ്യം ഡിഗ്രി അനുഭവപ്പെട്ടത്.
തുറൈഫ്, ഖുറയാത്ത് എന്നിവിടങ്ങളിൽ രണ്ട് ഡിഗ്രിയും ഖൈസൂമയിൽ 3 ഡിഗ്രിയും അൽജൗഫിലെ സകാകയിൽ 5 ഡിഗ്രിയുമാണു ശനിയാഴ്ച താാപ നില അനുഭവപ്പെട്ടത്.
ഹായിലിലെ ചില പ്രദേശങ്ങളിൽ ഇന്ന് മഴ ലഭിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തിങ്കളാഴ്ച വരെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കുമെന്ന് കാലവസ്ഥാ നിരീക്ഷണ വിഭാഗം നേരത്തെ അറിയിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa