സൗദി കിരീടാവകാശി കൊറോണ വാക്സിൻ സ്വീകരിച്ചതോടെ വാക്സിൻ രെജിസ്റ്റ്രേഷൻ അഞ്ചിരട്ടി വർദ്ധിച്ചു
റിയാദ്: കഴിഞ്ഞ ദിവസം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ കൊറോണ വാക്സിൻ സ്വീകരിച്ചതോടെ വാക്സിനേഷനു രെജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം അഞ്ചിരട്ടി വർദ്ധിച്ചെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ: തൗഫീഖ് അൽ റബീഅ അറിയിച്ചു.
അതോടൊപ്പം പ്രതിദിനം വാക്സിൻ സ്വീകരിക്കാനെത്തുന്നവരുടെ എണ്ണവും മൂന്നരട്ടിയായി വർദ്ധിച്ചെന്നും ആരോഗ്യ മന്ത്രി സൂചിപ്പിച്ചു. രാജ്യത്തെ ജനങ്ങൾക്കിടയിൽ സ്വാധീനമുണ്ടാക്കും വിധം ഇടപെട്ടതിനും വാക്സിനേഷൻ പ്രക്രിയകൾ നിരീക്ഷിക്കുന്നതിനും കിരീടാവകാശിക്ക് ആരോഗ്യ മന്ത്രി നന്ദി അറിയിച്ചു.
മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ കൊറോണ വാക്സിൻ സ്വീകരിച്ചതിനു പുറമെ മക്ക ഗവർണറും, സൗദി ആഭ്യന്തര മന്ത്രിയുമടക്കമുള്ള നിരവധി പ്രമുഖ രാജകുടുംബാംഗങ്ങൾ വാക്സിൻ സ്വീകരിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa