പോലീസ് വേഷത്തിൽ പാകിസ്താനിയെ കൊള്ളയടിച്ച സൗദി പൗരനും വിദേശിയും പിടിയിൽ
ജിദ്ദ: മക്കയിൽ പാകിസ്താനിയെ കൊള്ളയടിച്ച സൗദി പൗരനും സുഡാനിയും പോലീസ് പിടിയിൽ.
പോലീസ് വേഷത്തിലായിരുന്നു ഇവർ കൊള്ള നടത്തിയത്. പാകിസ്താനിയിൽ നിന്ന് 8000 റിയാൽ ഇവർ ബലമായി പിടിച്ച് പറിക്കുകയായിരുന്നു.
കൊള്ള നടത്തിയവർ വാഹനവുമായി രക്ഷപ്പെടുന്നതിനിടെ പാകിസ്താനി കാറിന്റെ ഡോറിൽ തൂങ്ങുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
പ്രതികൾക്കെതിരെ ആവശ്യമായ നിയമ നടപടികൾ പൂർത്തിയാക്കി വരുന്നതായി
അധികൃതർ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa