അഞ്ച് വിഭാഗം ആളുകൾ കൊറോണ വാക്സിൻ സ്വീകരിക്കരുതെന്ന് സൗദി ആരോഗ്യ മന്ത്രാലയം
റിയാദ്:കൊറോണ വാക്സിനെടുക്കുന്നതിൽ നിന്ന് അഞ്ച് വിഭാഗം ആളുകളെ വിലക്കിയിട്ടുണ്ടെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
എപിനെഫ്രിൻ ഇഞ്ചക്ഷനെടുക്കുന്ന അലർജിയുള്ളവർ, ഗർഭിണികൾ, മുലയൂട്ടുന്നവർ, അടുത്ത രണ്ട് മാസത്തിനുള്ളിൽ സന്താനോത്പാദനം ആഗ്രഹിക്കുന്നവർ, കൊറോണ വാക്സിൻ സ്വീകരിക്കുന്നതിന്റെ മുമ്പ് 90 ദിവസത്തിനുള്ളിൽ കൊറോണ ബാധിച്ചവർ എന്നിവരെയാണു വാക്സിൻ സ്വീകരിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുള്ളത്.
സൗദിയിൽ കൊറോണ വാക്സിനേഷൻ നിർദ്ദിഷ്ട കേന്ദ്രങ്ങളിൽ തുടരുകയാണ്. രാജ്യത്തെ എല്ലാ ഭാഗത്തും വാക്സിനേഷൻ കേന്ദ്രങ്ങൾ തുടങ്ങുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം സൗദി കിരീടാവകാശി വാക്സിൻ സ്വീകരിച്ചതിനു ശേഷം വാക്സിനേഷനെടുക്കുന്നതിനുള്ള രെജിസ്റ്റ്രേഷൻ അഞ്ചിരട്ടി വർദ്ധിച്ചിരുന്നു.
സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സ്വിഹതീ ആപ് വഴി വാക്സിനേഷനായി രെജിസ്റ്റർ ചെയ്യണമെന്ന് രാജ്യത്തെ സ്വദേശികളോടും വിദേശികളോടും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa