തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

വിലക്കുള്ള രാജ്യങ്ങളിൽ 14 ദിവസങ്ങൾക്കുള്ളിൽ സന്ദർശിച്ചവർക്കും സൗദിയിലേക്ക് കടക്കാനാകില്ല; 3 വിഭാഗങ്ങളെ വിലക്കിൽ നിന്നൊഴിവാക്കി

റിയാദ്: സൗദിയിലേക്ക് 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്ക് ബുധനാഴ്ച മുതൽ നിലവിൽ വരുമെങ്കിലും മൂന്ന് വിഭാഗങ്ങളിലുള്ളവർക്ക് വിലക്ക് ബാധകമാകില്ല.

വിലക്കുള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന സൗദി പൗരന്മാർ, ഡിപ്ലൊമാറ്റുകൾ, ആരോഗ്യ പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും എന്നിവർക്കാണു വിലക്ക് ബാധകമാകാതിരിക്കുക.

വിലക്ക് ബാധകമാകാത്ത മൂന്ന് വിഭാഗത്തിലുള്ളവർ സൗദിയിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് ആരോഗ്യ മന്ത്രാലയത്തിന്റെ വൈറസ് പ്രതിരോധ മുൻ കരുതൽ നിർദ്ദേശങ്ങൾ പാലിച്ചിരിക്കേണ്ടതുണ്ട്.

ഇന്ത്യ, യു എ ഇ, പാകിസ്ഥാൻ, അർജന്റീന, ജർമ്മനി, യു എസ്‌, ഇന്തോനേഷ്യ, ഇറ്റലി, ബ്രസീൽ, പോർച്ചുഗൽ,യു കെ, തുർക്കി, സൗത്ത് ആഫ്രിക്ക, ഈജിപ്ത്, ഫ്രാൻസ്, സ്വീഡൻ, സ്വിറ്റ്സർലന്റ്, ലെബനാൻ, ജപ്പാൻ , അയർലന്റ് എന്നീ 20 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കാണു കൊറോണ മുൻ കരുതലിന്റെ ഭാഗമായി താത്ക്കാലിക വിലക്കേർപ്പെടുത്തിയിട്ടുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്