Sunday, September 22, 2024
Saudi ArabiaTop Stories

സൗദി പ്രവാസികൾക്ക് ആശ്വാസ വാർത്ത; ഇന്ത്യക്കാർക്ക് ഒമാൻ വഴി സൗദിയിലേക്ക് പ്രവേശിക്കാം

കരിപ്പൂർ: ദുബൈ വഴിയുള്ള പ്രവേശനം താത്ക്കാലികമായി മുടങ്ങിയെങ്കിലും ഒമാൻ വഴി സൗദിയിലേക്ക് ഇന്ത്യക്കാർ ഇപ്പോഴും പ്രവേശിക്കുന്നതായി ട്രാവൽ മേഖലയിലുള്ളവർ അറിയിച്ചു.

ഇന്നും കഴിഞ്ഞ ദിവസങ്ങളിലുമെല്ലാം ഒമാനിൽ 14 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞ പ്രവാസികൾ സൗദിയിലേക്ക് പ്രവേശിച്ചതായി കോട്ടക്കൽ ഖൈർ ട്രാവൽസ് മാനേജർ ബഷീർ അറേബ്യൻ മലയാളിയോട് പറഞ്ഞു.

ഇന്ത്യയിൽ നിന്നും യു എ ഇയിൽ നിന്നും സൗദിയിലേക്ക് യാത്രാ വിലക്കേർപ്പെടുത്തിയ സാഹചര്യത്തിൽ ഒമാൻ വഴി ഇന്ത്യക്കാർക്ക് യാത്ര സാധ്യമാകുമോ എന്ന ആശങ്കക്ക് ഇതോടെ അവസാനമായിരിക്കുകയാണ്.

സാധാരണക്കാരായ പ്രവാസികളെ കൂടി പരിഗണിച്ച് അനുയോജ്യമായ കുറഞ്ഞ പാക്കേജുകൾ ട്രാവൽ ഏജന്റുമാർ ഒരുക്കിയാൽ അത് ആയിരക്കണക്കിനാളുകൾക്ക് ഗുണകരമായേക്കും.

അറേബ്യൻ മലയാളി വാട്സപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്