തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ കൊറോണ വാക്സിൻ സെന്ററുകൾ ഇനിയും വിപുലപ്പെടുത്തും; 92 പള്ളികൾ തുറന്നു

റിയാദ്: പൗരന്മാരുടെയും വിദേശികളുടെയും ആരോഗ്യവും സുരക്ഷയും ലക്ഷ്യമാക്കി കൊറോണ വൈറസ് വാക്സിൻ സെന്ററുകൾ വിപുലീകരിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.

കഴിഞ്ഞ 13 ദിവസങ്ങൾക്കുള്ളിൽ കൊറോണ മൂലം അടച്ച 105 പള്ളികളിൽ 92 എണ്ണവും വീണ്ടും തുറന്നതായി മതകാര്യവകുപ്പ് അറിയിച്ചു.

സൗദിയിൽ പുതുതായി 325 പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചപ്പോൾ 382 പേർ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3 പേരാണ് കൊറോണ മൂലം മരിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്