നാലു മാസം മുമ്പ് അവധി കഴിഞ്ഞെത്തിയ പ്രവാസി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു
ദമാം: കോഴിക്കോട് മാവൂര്‍ ചെറൂപ്പ സ്വദേശി വൈത്തലകുന്നുമ്മല്‍ അഫ്സല്‍ (29 ) ബുധനാഴ്ച രാവിലെ റിയാദ് ദമാം ഹൈവേയില്‍ ഹുറൈറക്ക് സമീപം വെച്ചുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടു.
ഒരു ടയര്‍ കടയിലെ ജീവനക്കാരനായിരുന്നു അഫ്സൽ. കടയിലേക്കുള്ള സാധനങ്ങള്‍ എടുക്കാനായി പുലര്‍ച്ചെ ദമാമില്‍ നിന്ന് റിയാദിലേക്കുള്ള യാത്രയിലായിരുന്നു അപകടം സംഭവിച്ചത്.
അഫ്സല്‍ സഞ്ചരിച്ച വാഹനത്തിന് പിന്നില്‍ ഒരു സ്വദേശിയുടെ കാര്‍ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ടു മറിഞ്ഞ വാഹനത്തില്‍ നിന്ന് തെറിച്ചുവീണു തലക്ക് പരിക്കേറ്റതാണു മരണ കാരണം.
കൂടെയുണ്ടായിരുന്ന വാഹനമോടിച്ചിരുന്ന തിരുവനന്തപുരം സ്വദേശി സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടതായാണു റിപ്പോർട്ട്. അഫ്സലിന് അഞ്ചും മൂന്നും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
