സൗദി അറേബ്യ മെയ് 17 മുതൽ വിദേശ ടൂറിസ്റ്റുകളെ സ്വീകരിക്കും
ജിദ്ദ: ഈ മാസം 17 മുതൽ രാജ്യം വിദേശ ടൂറിസ്റ്റുകളെ സ്വീകരിക്കൽ ആരംഭിക്കുമെന്ന് സൗദി ഡെപ്യൂട്ടി ടൂറിസം മന്ത്രി ഹൈഫാ രാജകുമാരി അറിയിച്ചു.
2019 മുതൽ നാം വിദേശ ടൂറിസ്റ്റുകളെ സ്വീകരിക്കൽ ആരംഭിച്ചിട്ടുണ്ട്. പക്ഷെ കൊറോണക്കാലത്ത് പൊതു സുരക്ഷയായിരുന്നു മുഖ്യം.
ഇപ്പോൾ നാം വാക്സിൻ നൽകുന്നുണ്ട്. അത് കര വ്യോമ അതിർത്തികൾ തുറന്ന് കൊടുക്കുന്നതിനു സാധ്യമാകുന്ന അവസ്ഥയിൽ എത്തിച്ചിട്ടുണ്ട്.
സൗദി ടൂറിസം മേഖലയിൽ 93 പുതിയ കമ്പനികൾ കൂടി പ്രവേശിച്ചിട്ടുണ്ടെന്നും ഹൈഫാ രാജകുമാരി അറിയിച്ചു.
മെയ് 17 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa