Monday, April 21, 2025
Saudi ArabiaTop Stories

സൗദിയിലെ വാണിജ്യ സ്ഥാപനങ്ങളുടെ കസ്റ്റമർ കെയർ നമ്പർ 9200 നു പകരം 800 ൽ ആരംഭിക്കണം

റിയാദ്: സൗദിയിലെ വാണിജ്യ സ്ഥാപനങ്ങളുടെ കസ്റ്റമർ കെയർ നമ്പർ 9200 ൽ ആരംഭിക്കുന്നതിനു പകരം 800 ൽ ആരംഭിക്കുന്നതിനു വാണിജ്യ മന്ത്രാലയം നിർദ്ദേശം നൽകി.

പ്രഥമ ഘട്ടമെന്ന നിലയിൽ കാർ ഏജന്റുമാർക്കായിരിക്കും 800 ൽ തുടങ്ങുന്ന നമ്പർ നിർബന്ധമാക്കുക.

ഉപഭോക്താവ് സ്ഥാപനത്തിലേക്ക് വിളിച്ച് പരാതിപ്പെടുന്നതിനു ഒരു തുകയും ചിലവാക്കേണ്ടി വരരുത് എന്നതിനാലും സേവനം മെച്ചപ്പെടുത്തുന്നതിനുമാണു 800 ൽ തുടങ്ങുന്ന ടോൾ ഫ്രീ നമ്പർ നിർബന്ധമാക്കാൻ കാരണം.

രണ്ടാം ഘട്ടത്തിൽ മറ്റു വാണിജ്യ സ്ഥാപനങ്ങളെ കൂടി മന്ത്രാലയം പ്രഖ്യാപിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്