ഹൃദയാഘാതം: ഒരാഴ്ച്ച മുൻപ് അവധികഴിഞ്ഞെത്തിയ മലപ്പുറം സ്വദേശി സൗദിയിൽ നിര്യാതനായി
ദമ്മാം: ഒരാഴ്ച്ച മുൻപ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നെത്തിയ മലപ്പുറം സ്വദേശി അൽഖോബാറിൽ മരിച്ചു. കൊണ്ടോട്ടി കുഴിമണ്ണ പുളിയക്കോട് ആക്കപറമ്പിൽ സ്വദേശി പുതിയ വളപ്പില്‍ മുഹമ്മദ് ബഷീറാണ് (50) ഹൃദയഘാതത്തെത്തുടർന്ന് താമസ സ്ഥലത്ത് വെച്ച് ശനിയാഴ്ച ഉച്ചയോടെ മരണപ്പെട്ടത്.
കോവിഡ് പ്രതിസന്ധിമൂലം ഒരു വര്‍ഷമായി സൗദിയിലേക്ക് തിരികെ മടങ്ങാന്‍ കഴിയാതിരുന്ന ബഷീര്‍ ബഹ്‌റൈൻ വഴിയാണ് ഒടുവിൽ സൗദിയിൽ എത്തിയത്. ഏപ്രില്‍ പകുതിയോടെ ബഹറൈനിലെത്തിയ ബഷീർ കഴിഞ്ഞയാഴ്ച്ചയാണ് അല്‍കോബാറില്‍ എത്തിയത്.
പിതാവ്: ആലിക്കുട്ടി, മാതാവ്: ഖദീജ, ഭാര്യ: സക്കീന, മക്കൾ: അഷ്ഫാഖ് മുഹമ്മദ്, സിതാര, അശ്മില്‍ മുഹമ്മദ്. മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.
സ്പോണ്‍സറുടെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഖബറടക്കം നടത്തുന്നതിന് ഇഖ്ബാല്‍ ആനമങ്ങാടിന്‍റെ നേതൃത്വത്തില്‍ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa