വാക്സിനെടുത്തവർ മാസ്ക്ക് ധരിക്കുന്നത് തുടരേണ്ടതുണ്ടോ ? സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം
ജിദ്ദ: വാക്സിനെടുത്തവർക്ക് മാസ്ക് ഒഴിവാക്കാനുള്ള അനുമതി അമേരിക്കയിൽ നിലവിൽ വന്നതായ റിപ്പോർട്ടിനു പിറകെ സൗദിയിൽ വാക്സിൻ സ്വീകരിച്ചവർക്ക് മാസ്ക് ഒഴിവാക്കാനകുമോ എന്ന പൊതു ജനങ്ങളുടെ സംശയത്തിനു സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി പ്രതികരിച്ചു.
കൊറോണ വാക്സിൻ സ്വീകരിച്ചവർ മാസ്ക്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നത് തുടരണമെന്നാണു സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് അറിയിച്ചിട്ടുള്ളത്.
വാക്സിൻ സ്വീകരിക്കുന്നത് വൈറസ് ബാധയുടെ തോത് ഗണ്യമായി കുറക്കുമെങ്കിലും കൊറോണ ഇപ്പോഴും നില നിൽക്കുന്നതിനാൽ വൈറസ് ബാധയിൽ നിന്ന് പൂർണ്ണ സുരക്ഷ നൽകുന്നില്ല.
ലക്ഷ്യമാക്കിയ പ്രതിരോധം സാധ്യമാകുന്നത് വരെ എല്ലാവരും പ്രതിബദ്ധത കാത്ത് സൂക്ഷിക്കണമെന്നും ആരോഗ്യ മന്ത്രാലയ വാക്താവ് ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa