സൗദിയിൽ ക്വാറന്റീൻ വ്യവസ്ഥകൾ ലംഘിച്ചവർ അറസ്റ്റിൽ; 2 ലക്ഷം റിയാൽ പിഴയും ജയിലും നാട് കടത്തലും ശിക്ഷ
ജിദ്ദ: മക്ക പ്രവിശ്യയിൽ ക്വാറന്റീൻ ഐസൊലേഷൻ വ്യവസ്ഥകൾ ലംഘിച്ച 113 പേർ അറസ്റ്റിലായതായി മക്ക പ്രവിശ്യാ പോലീസ് അറിയിച്ചു.
ഖസീമിൽ ക്വാറന്റീൻ വ്യവസ്ഥകൾ ലംഘിച്ച 29 പേരെ അറസ്റ്റ് ചെയ്തതായി ഖസീം പ്രവിശ്യാ പോലീസും അറിയിച്ചു.
ഇവർക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കും. ക്വാറന്റീൻ വ്യവസ്ഥാ ലംഘനത്തിനു രണ്ട് ലക്ഷം റിയാൽ വരെ പിഴയോ രണ്ട് വർഷം ജയിലോ രണ്ട് ശിക്ഷയും ഒന്നിച്ചോ അനുഭവിക്കേണ്ടി വരും. നിയമം ലംഘിച്ചത് വിദേശിയാണെങ്കിൽ ശിക്ഷകൾക്കൊപ്പം ആജീവാനന്ത വിലക്കേർപ്പെടുത്തി സൗദിയിൽ നിന്ന് നാട് കടത്തുകയും ചെയ്യും.
അതേ സമയം സൗദിയിൽ ഇത് വരെ 1,47,11,323 ഡോസ് വാക്സിൻ വിതരണം പൂർത്തിയായതായി സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു.
സൗദിയിൽ നിലവിൽ 9788 ആക്റ്റീവ് കൊറോണ കേസുകളാണുള്ളത്. 1201 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചപ്പോൾ 1322 പേർ സുഖം പ്രാപിച്ചു. 16 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിൽ ആകെ 7424 പേരാണു കൊറോണ മൂലം മരിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa