Monday, November 18, 2024
Saudi ArabiaTop Stories

രണ്ടാം ഡോസ് വാക്സിൻ വ്യത്യസ്ത കംബനിയുടേത് സ്വീകരിക്കുന്നത് കൊണ്ട് പ്രശ്നമില്ലെന്ന് സൗദി ആരോഗ്യവിദഗ്ധൻ

റിയാദ്: രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കുന്നത്  വ്യത്യസ്ത കംബനികളുടേതാകുന്നത് കൊണ്ട് പ്രശ്നമില്ലെന്ന് സാംക്രമിക രോഗ കൺസൾട്ടന്റ് ഡോ: വാഇൽ ബാ ജഹ്മൂം പറഞ്ഞു.

ഏത് വാക്സിന്റെയും ആശയം ആന്റി ബോഡികൾ  പുറപ്പെടുവിച്ച് പ്രതിരോധശേഷി സജീവമാക്കുക എന്നതാണ് ഇതിനു കാരണമായി ഡോ: വാ ഇൽ പറയുന്നത്.

രണ്ടാമത്തെ ഡോസ് വ്യത്യസ്ത കംബനിയുടേത് സ്വീകരിക്കുന്നത് കൊണ്ട് യാതൊരു തകരാറുമില്ലെന്നും മറിച്ച് പൂർണ്ണമായും ആരോഗ്യ സുരക്ഷ നേടുകയാണു ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രോഗികളുടെ എണ്ണം  വർദ്ധിച്ചാൽ അതിനെ നേരിടുന്നതിനുള്ള പര്യാപ്തമായ അനുഭവജ്ഞാനം സൗദി ആരോഗ്യമന്ത്രാലയത്തിനുണ്ടെന്നും അത്യാവശ്യമല്ലാത്ത യാത്രകൾ മാറ്റി വെക്കുകയാണു നല്ലതെന്നും ഡോ: വാ ഇൽ ഓർമ്മിപ്പിച്ചു.

രണ്ടാം ഡോസ് വാക്സിൻ വ്യത്യസ്ത കംബനിയുടേത് നൽകുന്നതിനെപ്പറ്റി ഔദ്യോഗിക തീരുമാനം ഇത് വരെ വന്നിട്ടില്ല. അതേ സമയം വിഷയം പഠിക്കുന്നുണ്ടെന്ന് സൗദി ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്