Monday, November 25, 2024
Saudi ArabiaTop Stories

ഇഖാമയും വിസയും സൗജന്യമായി പുതുക്കുമെന്ന പ്രതീക്ഷയിൽ നാട്ടിലുള്ളത് ആയിരക്കണക്കിന് സൗദി പ്രവാസികൾ; ആർക്കൊക്കെ ആനുകൂല്യം ലഭിക്കുമെന്നതിൽ സംശയങ്ങൾ ബാക്കി

ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദ്ദേശ പ്രകാരം വിലക്കുള്ള രാജ്യങ്ങളിൽ കുടുങ്ങിയ വിദേശികളുടെ ഇഖാമയും റി എൻട്രിയും ജൂലൈ 31 വരെ സൗജന്യമായി പുതുക്കുമെന്ന  അറിയിപ്പ്  നാട്ടിലുള്ള ആയിരക്കണക്കിന് സൗദി പ്രവാസികൾക്ക് വലിയ പ്രതീക്ഷയാണ് നൽകിയിട്ടുള്ളത്.

കഴിഞ്ഞ വർഷം അവസാന മാസങ്ങളിൽ ഇഖാമയും റി എൻട്രിയും കാലാവധി തീർന്ന് നാട്ടിൽ കുടുങ്ങിയ ആയിരക്കണക്കിനാളുകൾ മുതൽ അടുത്ത ദിവസങ്ങളിൽ റി എൻട്രിയും ഇഖാമയും പുതുക്കാനുള്ളവർ വരെ സൗജന്യ പുതുക്കൽ പ്രഖ്യാപനത്തിന്റെ ആനുകൂല്യത്തിനായി കാത്തിരിക്കുന്നുണ്ട്.

അതേ സമയം സൗദിയിലേക്ക് വിലക്കേർപ്പെടുത്തിയ 20 രാജ്യങ്ങളിൽ കുടുങ്ങിയവർക്കാണു ഈ ആനുകൂല്യം എന്ന് അറിയിച്ചിട്ടുണ്ടെങ്കിലും പ്രസ്തുത രാജ്യങ്ങളിൽ കുടുങ്ങിയ എല്ലാവർക്കും പുതുക്കി ലഭിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും സംശയങ്ങൾ ബാക്കിയാണ്.

കാരണം ജവാസാത്തിന്റെ അറിയിപ്പിൽ ഫെബ്രുവരി 2 നു പ്രഖ്യാപിച്ച പ്രവേശന വിലക്കേർപ്പെടുത്തിയ 20 രാജ്യങ്ങളിൽ കുടുങ്ങിയവർക്കാണു സൗജന്യ പുതുക്കലിന്റെ ആനുകൂല്യം ലഭിക്കുക എന്ന് പ്രത്യേകം പരാമർശിച്ചതായി കാണാം. അത് കൊണ്ട് തന്നെ ഫെബ്രുവരി രണ്ടിനു ശേഷം ഇഖാമ-വിസാ കാലാവധി   അവസാനിച്ചവരെ മാത്രമാണോ പുതുക്കുന്നതിൽ പരിഗണിക്കുക  അതോ ഫെബ്രുവരിക്ക് മുമ്പ് തന്നെ വിലക്കുള്ള രാജ്യങ്ങളിൽ ഇന്ത്യയുള്ളതിനാൽ ആ സമയത്ത് കാലാവധി കഴിഞ്ഞ ഇന്ത്യക്കാരെയും പരിഗണിക്കുമോ എന്നതിൽ ഇപ്പോഴും സംശയം ബാക്കിയാണ്.

ഏതായാലും സൗജന്യമായി പുതുക്കുന്നതിൽ ആരൊക്കെ ഉൾപ്പെടുമെന്നതിനെക്കുറിച്ച് അറിയണമെങ്കിൽ പുതുക്കൽ പ്രക്രിയ ആരംഭിക്കുക തന്നെ മാർഗമുള്ളൂ. ഇത് വരെ ആരുടേതും പുതുക്കിയതായി അറേബ്യൻ മലയാളിക്ക് റിപ്പോർട്ട് കിട്ടിയിട്ടില്ല. വൈകാതെ നടപടികൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കാം.

തങ്ങളുടെ റി എൻട്രി വിസ കാലാവധി പുതുക്കിയിട്ടുണ്ടോ എന്നറിയാൻ നാട്ടിലുള്ള പ്രവാസികൾക്ക് https://muqeem.sa/#/visa-validity/check എന്ന ലിങ്ക് വഴി പരിശോധിക്കാവുന്നതാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്